പാശ്ചാത്യ നാടുകളിലും മറ്റും തെരെഞ്ഞെടുപ്പ് വേളയിൽ പൊട്ടുന്ന ഉഗ്ര ബോംബാണ് അശ്ലീല വീഡിയോ. പലതും കൃത്രിമമായി നിർമ്മിക്കുന്നതാണ്.
ഒരു പൌരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യാവകാശ നിയമങ്ങളൊന്നും അദ്ദേഹത്തിന് ബാധകമല്ലെന്നാണോ? 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭ നടത്തിയ സർവജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്തമാസം പത്തിന് 73 വയസ്സ് തികയുകയാണ്. എന്നാല്‍ അതിലെ സുപ്രധാന വകുപ്പുകളോട് ഒട്ടും ബഹുമാനമില്ലാത്ത കടുത്ത നിന്ദയാണ് നിര്ഭാഗ്യവശാല്‍ കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടായത്